ജെറ്റോർ ടി2 വാഹനം പ്രദർശിപ്പിക്കുന്ന ചടങ്ങിൽ സിമ്പോളിക് ഡവലപ്മെന്റ്സ് പ്രതിനിധികൾ
ദുബൈ: യു.എ.ഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സിമ്പോളിക് ഡവലപ്മെന്റ്സ് ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ പദ്ധതി പ്രഖ്യാപിച്ചു. മേയ് ഒന്ന് മുതൽ 31 വരെയുള്ള കാലയളവിൽ സിമ്പോളിക് സെൻ റസിഡൻസ് സ്വന്തമാക്കുന്നവർക്ക് ജെറ്റോർ ടി2 മോഡൽ എസ്.യു.വി വാഹനം സൗജന്യമായി ലഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജെറ്റോർ കാറുകളുടെ വിതരണക്കാരനായ എലൈറ്റ് ഗ്രൂപ്പ് ഹോൾഡിങ്ങുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. സിമ്പോളിക് ഡവലപ്മെന്റ്സിന്റെ ദുബൈയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാറിൽ സിമ്പോളിക് ഡവലപ്മെന്റ്സും എലൈറ്റ് ഗ്രൂപ്പ് ഹോൾഡിങ്സും ഒപ്പുവെച്ചു. സിമ്പോളിക് ഡവലപ്മെന്റ്സ് വൈസ് ചെയർമാൻ മുർതസ മോയിസ്, എലൈറ്റ് ഗ്രൂപ്പ് ഹോൾഡിങ് സി.എഫ്.ഒ ഹാറൂൺ ഹയാത്ത് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഒറ്റ നിക്ഷേപം കൊണ്ട് സ്വപ്ന ഭവനവും ഇഷ്ട കാറും സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ‘ഒറ്റ നിക്ഷേപം, രണ്ട് താക്കോലുകൾ’ എന്ന തലക്കെട്ടിലാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സിമ്പോളിക് ഡവലപ്മെന്റ്സിന്റെ ഏറ്റവും പുതിയ ഭവന പദ്ധതിയാണ് സിമ്പോളിക് സെൻ റസിഡൻസ്. ദുബൈയിലെ അൽ ഫർജാനിലാണ് പദ്ധതി വികസിപ്പിക്കുന്നത്. രണ്ട്-അഞ്ച് ബെഡ്റൂമുകൾ ഉള്ള അപ്പാർട്ട്മെന്റുകളാണ് സിമ്പോളിക് റസിഡൻസി വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.