സ്​കൂൾ റോഡിലെ ചെറുനിയമ ലംഘനങ്ങൾക്ക്​ ആദ്യം മഞ്ഞ കാർഡ്​, പിന്നെ കടുത്ത ശിക്ഷ

അബൂദബി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്​ വാഹന ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന്​ അബൂദബി പൊലീസ്​.
പരമാവധി ഡ്രൈവിങ്​ അച്ചടക്കം പാലിക്കുന്നതിനും മോശം ഡ്രൈവിങ്​ ശീലങ്ങൾ മാറ്റുന്നതിനും വേണ്ടിയാണ്​ ഗതാഗത നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്ന​െതന്ന്​ ഗതാതത നിയന്ത്രണ വകുപ്പ്​ മേധാവി ലെഫ്​റ്റനൻറ്​ കേണൽ അഹ്​മദ്​ ഖാദിം ആൽ ഖുബൈസി പറഞ്ഞു.

റോഡ്​ സുരക്ഷ നിലനിർത്തുന്നതിനുള്ള അബൂദബി പൊലീസി​​െൻറ നടപടികളിൽ സ്​കൂൾ പരിസരങ്ങൾക്ക്​ മുന്തിയ പരിഗണന നൽകുന്നുണ്ട്​. ചെറു നിയമ ലംഘനമാണ്​ നടത്തുന്നതെങ്കിൽ ആദ്യ പടിയായി മഞ്ഞ കാർഡ്​ നൽകും. അത്​ ഒരു മുന്നറിയിപ്പാണ്​. എന്നിട്ടും നിയമം ലംഘിക്കുന്നവർക്ക്​ പിഴക്ക്​ പുറമെ ബ്ലാക്ക്​ പോയൻറും ചുമത്തും. ഇത്തരം ഗതാഗത നിയമലംഘനങ്ങളിൽനിന്ന്​ ഡ്രൈവർമാർ ഒഴിഞ്ഞുനിൽക്കണ​െമന്ന്​ അഹ്​മദ്​ ഖാദിം ആൽ ഖുബൈസി ആഹ്വാനം ചെയ്​തു. സ്​കൂൾ പരിസരങ്ങളിൽ ലെറ്റ്​ അസ്​ ക്രോസ്​ എന്ന പ്രമേയത്തിൽ വ്യാപക ബോധവത്​കരണമാണ്​ അബൂദബി പൊലീസ്​ സംഘടിപ്പിച്ചു വരുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.