തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മെ​വ്​​ലൂ​ത്​ ച​വു​സോ​ഗ്​​ലു​വി​നെ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​

അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ സ്വീ​ക​രി​ക്കു​ന്നു

യു.എ.ഇ-തുർക്കി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ദു​ബൈ: യു.​എ.​ഇ വി​ദേ​ശ-​അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മെ​വ്​​ലൂ​ത്​ ച​വു​സോ​ഗ്​​ലു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി എ​മി​റേ​റ്റ്​​സ്​ പാ​ല​സി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ച​ർ​ച്ച ന​ട​ന്ന​തെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ​നേ​ര​ത്തേ ധാ​ര​ണ​യി​ലെ​ത്തി​യ​ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യം സം​ര​ക്ഷി​ച്ച്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ സം​ബ​ന്ധി​ച്ചും ന​ട​ന്ന ച​ർ​ച്ച​യി​ൽ യു​െ​ക്ര​യ്ൻ യു​ദ്ധ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ക​ട​ന്നു​വ​ന്നു.

യു​ദ്ധ​ത്തി​ന്​ രാ​ഷ്ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം തു​ർ​ക്കി പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​തി​നു​മു​മ്പ്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ തു​ർ​ക്കി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​രു സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലെ​യും ധാ​ര​ണ​ക​ളു​ടെ​യും ക​രാ​റു​ക​ളു​ടെ​യും പു​രോ​ഗ​തി കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ വി​ല​യി​രു​ത്തി.

Tags:    
News Summary - UAE-Turkish Foreign Ministers meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.