ടോക്യോയിലെത്തിയ യു.എ.ഇ ജൂഡോ ടീം പരിശീലനം നടത്തുന്നു
ദുബൈ: ഒളിമ്പിക്സ് പ്രതീക്ഷകളുമായി യു.എ.ഇ ടീം ടോക്യോയിലെത്തി. ഒളിമ്പിക്സിന് ഒരാഴ്ച മുമ്പുമാത്രമാണ് ഇക്കുറി ടീമുകൾക്ക് ജപ്പാനിലേക്ക് പ്രവേശനം അനുവദിച്ചത്. അതിനാൽ വൈകിയാണ് ടീം ടോക്യോയിൽ എത്തിയത്. 23 മുതലാണ് ഒളിമ്പിക്സ്. വാഗ്ദാനങ്ങൾ നൽകുന്നില്ലെന്നും എന്നാൽ, പ്രതീക്ഷയുണ്ടെന്നും യു.എ.ഇ പ്രതിനിധി സംഘത്തിെൻറ തലവൻ അഹ്മദ് അൽ തായെബ് പറഞ്ഞു. ആറ് താരങ്ങളാണ് ഇക്കുറി യു.എ.ഇയെ പ്രതിനിധാനംചെയ്ത് കളത്തിലിറങ്ങുക.
ഇവർ അടക്കം 18 പേരാണ് ടോക്യോയിൽ എത്തിയത്. ജൂഡോ താരം ജുദോക വിക്ടർ സ്കോർട്ടോവിലാണ് യു.എ.ഇയുടെ പ്രതീക്ഷ. 2014 വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിലെയും 2018ലെ ഏഷൻ ഗെയിംസിലെയും ബ്രോൺസ് മെഡൽ ജേതാവാണ്. ജൂഡോയിലെ മറ്റൊരു പ്രതീക്ഷയാണ് ഇവാൻ റെമറെൻസോ. 2016 റിയോ ഒളിമ്പിക്സിൽ യു.എ.ഇയുടെ ഏക മെഡൽ ജൂഡോയിലായിരുന്നു. 81 കിലോ വിഭാഗത്തിൽ സെർജിയു ടോമയാണ് വെങ്കലം നേടിയത്.
100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ യൂസുഫ് അൽ മത്റൂഷി അരങ്ങേറ്റം കുറിക്കും. ജൂലൈ 25ന് ഷൂട്ടിങ്ങിൽ സെയ്ഫ് ബിൻ ഫുത്തൈസാണ് യു.എ.ഇക്കായി ആദ്യം കളത്തിലിറങ്ങുക. 100 മീറ്റർ സ്പ്രിൻറിൽ ഹസൻ അൽ നൗബി ട്രാക്കിലിറങ്ങും. ജൂലൈ 31നാണ് 100 മീറ്റർ ഹീറ്റ്സ്. ഡിസ്കസ് ത്രോയിൽ ഫാത്തിമ അൽ ഹൊസനിയും മത്സരിക്കും.2004 ഏതൻസ് ഒളിമ്പിക്സിലാണ് യു.എ.ഇയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്. അന്ന് ഷൂട്ടിങ്ങിൽ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹാഷർ ആൽ മക്തൂം സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.