അബൂദബി: ശൈഖ് സായിദ് ടണലും സ്ട്രീറ്റും വിപുലീകരിക്കുന്നതിന് അബൂദബി നഗരസഭക്ക് 10.9 കോടി ദിർഹത്തിെൻറ പദ്ധതി. അൽ ഫലാഹ് സ്ട്രീറ്റും ഹസ്സ സ്ട്രീറ്റ് ജംങ്ഷനും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് തുരങ്ക പാതകളും, നിലവിലെ പാതകളുടെ വിപുലനവും പദ്ധതിയിലുണ്ട്. റീം, മറിഹാ െഎലൻറുകളുടെ ഭാഗത്തേക്കും ഖസർ അൽ ബഹർ ജംഗ്ഷനിലേക്കും ഗതാഗതം സുഗമമാക്കാൻ പുതിയ പദ്ധതികൾ സഹായകമാവും. 790 ദിവസം കൊണ്ട് നിർമാണ പ്രവൃത്തികൾ പൂർണമാവും. നിർമാണ ജോലികൾ നഗര ഗതാഗതത്തെ ബാധിക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.