ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്

യു.എ.ഇ ഇറാനുമായി ചേർന്ന് പ്രവർത്തിക്കാൻ വഴി തേടുന്നു -അൻവർ ഗർഗാഷ്​

ദു​ബൈ: ഇ​റാ​നു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ യു.​എ.​ഇ വ​ഴി​തേ​ടു​ക​യാ​ണെ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ശ​ക​ൻ ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്. എ​ക്സ്​​പോ ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന ലോ​ക ഗ​വ​ൺ​മെ​ന്‍റ്​ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ലോ​കം വ​ള​രെ പ്ര​തി​സ​ന്ധി നി​റ​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. മേ​ഖ​ല​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധം സ്ഥാ​പി​ക്കാ​നും സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കാ​നു​മാ​ണ്​ യു.​എ.​ഇ ശ്ര​മി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടും എ​തി​രാ​ളി​ക​ളോ​ടും ഒ​രു​പോ​ലെ ബ​ന്ധ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. അ​വ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ല്ലാം നാം ​അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന് അ​തി​ന്​ അ​ർ​ഥ​മി​ല്ല. പ​ശ്ചി​മേ​ഷ്യ ഇ​റാ​നും ഇ​സ്രാ​യേ​ലും മാ​ത്ര​മ​ല്ല -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ഖ​ല​യി​ൽ സ്ഥി​ര​ത​യും ഐ​ശ്വ​ര്യ​വും സൃ​ഷ്ടി​ക്ക​ലാ​ണ്​ ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്​​ത​മാ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ഗ​ർ​ഗാ​ഷ്​ പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷ, സൈ​ബ​ർ സു​ര​ക്ഷ എ​ന്നി​വ​യും ലോ​കം ശ്ര​ദ്ധ​യൂ​ന്ന​ണം. 21ാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ത​വും അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ളും വ​ള​രെ​യേ​റെ മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ന്താ​ഗ​തി ഇ​പ്പോ​ഴും 19ാം നൂ​റ്റാ​ണ്ടി​ലേ​താ​ണ്. ദേ​ശീ​യ​ത, ശ​ക്​​തി​പ്ര​യോ​ഗി​ക്ക​ൽ, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യാ​ണ്​ അ​തി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. 19-ാം നൂ​റ്റാ​ണ്ടി​ലെ ചി​ന്താ​രീ​തി​യി​ലാ​ണ് ലോ​കം അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​െ​ക്ര​യ്ൻ യു​ദ്ധം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​ക്കു​ക​യും ആ​ഴ​ത്തി​ലു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഇ​തി​ന്​ രാ​ഷ്ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും വെ​ടി​നി​ർ​ത്ത​ൽ ആ​രം​ഭി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - UAE seeks cooperation with Iran - Anwar Gargash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.