അബൂദബി: വിവാഹമോചന നഷ്ടപരിഹാരമായി 100 കോടി ദിർഹം ആവശ്യപ്പെട്ട് കരീബിയൻ യുവതിയുടെ ഹരജി. യു.എ.ഇയിലെ ഏറ്റവും ഉയര്‍ന്ന തുക ആവശ്യപ്പെടുന്ന വിവാഹമോചന നഷ്ടപരിഹാര ഹരജിയാണിത്. രാജ്യത്ത് ദീര്‍ഘകാലമായി താമസക്കാരിയാണ് ഹരജിക്കാരിയായ കരീബിയന്‍ വനിത. ഗള്‍ഫ് മേഖലയിലെതന്നെ ഏറ്റവും ഉയര്‍ന്ന വിവാഹമോചനദ്രവ്യമായിരിക്കും ഇതെന്ന് അബൂദബി സിവില്‍, ഫാമിലി കോടതിയില്‍ യുവതിക്കുവേണ്ടി ഹാജരാവുന്ന അഭിഭാഷകൻ പറയുന്നു. 18 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന മുസ്ലിം ദമ്പതികളാണ് അബൂദബി സിവില്‍, ഫാമിലി കോടതിയില്‍ വിവാഹ മോചന നടപടികളിലേക്ക് കടന്നിരിക്കുന്നത്. ദമ്പതികള്‍ അതിസമ്പന്ന കുടുംബത്തിലെ അംഗങ്ങളാണ്. അതേസമയം, ഇരുവരുടെയും സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം മേയില്‍ വിദേശ ദമ്പതികളുടെ വിവാഹമോചനം ഒരു കോടി ദിര്‍ഹമിലേറെ വിവാഹമോചനദ്രവ്യം നല്കി തീര്‍പ്പാക്കിയതാണ് യു.എ.ഇയിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പായി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.