ആലുവ സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈ അല്‍ഖൂസില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്​ദുല്‍കരീമി​​​െൻറ മകന്‍ തസ്​ലിം (23) ആണ് മരിച്ചത്. ഒരു വർഷമായി തമാം എക്സിബിഷന്‍സ് സര്‍വീസസിൽ ടെക്നീഷ്യനായ തസ്​ലിം  അല്‍ഖൂസിലെ താമസ സ്ഥലത്തുനിന്നു ജോലി സ്ഥലമായ ഡി.ഐ.പിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.  സൈക്കിളുകാരനെ രക്ഷിക്കാൻ വേണ്ടി വാഹനം റോഡരികിലേക്ക്​ വെട്ടിച്ചപ്പോൾ വാഹനം മറിയുകയായിരുന്നു. വാഹനത്തിനടിയിൽപ്പെട്ട തസ്​ലിം തല്‍ക്ഷണം മരിച്ചു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    
News Summary - uae obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.