ദുബൈ: യു.എ.ഇ പരിസ്ഥിതി മന്ത്രാലയം ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐ.യു.സി.എൻ)എന്ന അന്താരാഷ്ട്ര സംഘടനയിൽ അംഗമായതായി കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല അൽ നുയിമി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതക്കുമുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ മറ്റൊരു സൂചനയാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. കാലാവസ്ഥയും ജൈവവൈവിധ്യവും സംബന്ധിച്ച പ്രധാന അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഒപ്പിട്ട യു.എ.ഇ, പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തുന്ന ചരിത്രപരമായൊരു ചുവടുവെപ്പാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പഴയതും വലുതുമായ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഐ.യു.സി.എന്നിലേക്കുള്ള മന്ത്രാലയത്തിെൻറ അംഗത്വം, കാലാവസ്ഥ വ്യതിയാനം മുതൽ ജൈവവൈവിധ്യ നഷ്ടം വരെയുള്ള ആഗോള സംരക്ഷണ ശ്രമങ്ങളെ പിന്തുണക്കുന്നതിനും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള രാജ്യത്തിെൻറ പ്രതിജ്ഞാബദ്ധത ഉൗട്ടിയുറപ്പിക്കുന്നതാണ്.
പ്രകൃതി സംരക്ഷണത്തിന് പ്രധാന മുൻഗണന നൽകുന്ന യു.എ.ഇയുടെ നേതൃത്വം രാജ്യത്തിെൻറ സുസ്ഥിര വികസനങ്ങളെ തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമായാണ് കാണുന്നത്. 185 രാജ്യങ്ങളിലായി 1,400 ഓളം സർക്കാർ, സർക്കാറിതര അംഗങ്ങളുള്ള െഎ.യു.സി.എൻ ഡാറ്റ ശേഖരണം, വിശകലനം, ഗവേഷണം എന്നിവക്കാണ് പ്രധാന ശ്രദ്ധ ചെലുത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെട്ട റെഡ് ഡാറ്റ ബുക്ക്, സംരക്ഷിത പ്രദേശങ്ങൾ പ്രതിപാദിക്കുന്ന ഗ്രീൻ പട്ടിക, പ്രധാന ജൈവവൈവിധ്യ മേഖലകൾ എന്നിവയുൾപ്പെടെ രൂപവത്കരിക്കുന്നതും നിയന്ത്രിക്കുന്നതും ഇൗ സംഘടനയാണ്.
യു.എ.ഇക്ക് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ സംഘടനയുമായി ദീർഘകാലത്തെ പങ്കാളിത്തമുണ്ട്. പ്രത്യേകിച്ചും അതിെൻറ സ്പീഷിസ് സർവൈവൽ കമീഷനുമായുള്ള പ്രവർത്തനം സംഘടനയുമായി സഹകരിച്ചാണ് നടക്കുന്നത്. സ്പീഷിസ് സംരക്ഷണം, റെഡ് ലിസ്റ്റ് വിലയിരുത്തൽ, പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ 20 വർഷമായി സംഘടന യു.എ.ഇയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട് -മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ടിലെ മാനേജിങ് ഡയറക്ടർ റസാൻ അൽ മുബാറക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.