സിറാജുദ്ദീൻ, ഷാനവാസ്, ഷംസുദ്ദീൻ
ദുബൈ: കഴിഞ്ഞ രണ്ടു വർഷമായി ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന യു.എ.ഇ കണ്ണൂർ വോളി കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി രൂപവത്കരിച്ചു. സിറാജുദ്ദീൻ ആറളം പ്രസിഡന്റും ഷാനവാസ് കിടാരൻ ജനറൽ സെക്രട്ടറിയും ഷംസുദ്ദീൻ കോടിയേരി ട്രഷററും ആയിട്ടുള്ള 17 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ബാബു പീതാംബരൻ, കാസിം ഹംസ അൻസാർ എലങ്കോട്, സലിം ചെമ്പാട്, അശോകൻ പയ്യന്നൂർ, ഷിജു വെള്ളത്താൻ എന്നിവർ രക്ഷാധികാരികളും ബിനു മത്തായി, പ്രകാശൻ തളിപ്പറമ്പ, ഇസ്മായിൽ, റംഷീദ് മാഹി, ജിൻസ് ജോൺ, ഹക്കിം മുഴക്കുന്ന്, സുബീഷ് എന്നിവർ ഭാരവാഹികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.