Posted On
date_range Updated On
date_range കോട്ടക്കൽ മണ്ഡലം കൺവെൻഷൻ
ദുബൈ: ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അബുഹൈൽ ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്‍റ് ഇസ്മായിൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി നാസർ ഉദ്ഘാടനം ചെയ്തു. യു.എ.ഇ യു.ഡി.എഫ് കോർഡിനേഷൻ കൺവീനർ പുന്നക്കൻ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രഫസർ. ആബിദ് ഹുസൈൻ തങ്ങൾ ഓൺലൈനായി പ്രവാസികളെ അഭിസംബോധന ചെയ്തു. സി.വി അഷ്‌റഫ്, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ലത്തീഫ് തെക്കഞ്ചേരി, വി.പി ലുലു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.