തൃത്താല മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തവർ
ദുബൈ: ഒരു കാരണവശാലും പിണറായി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുതെന്ന് യു.ഡി.എഫ് യു.എ.ഇ ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി. തൃത്താല മണ്ഡലം യു.എ.ഇ യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ ദുബൈ കെ.എം.സി.സി.ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല യു.എ.ഇ യു.ഡി.എഫ് ചെയർമാൻ സാദത്ത് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥി വി.ടി ബൽറാം സദസുമായി ഓൺ ലൈനിലൂടെ സംവദിച്ചു.
ചടങ്ങിൽ ഇൻകാസ്, കെ.എം.സി.സി നേതാക്കളായ ഷാജി കാസിമി,മുഹമ്മദ് പട്ടാമ്പി, നാസർ അൽദാന,ഫൈസൽ തുറക്കൽ, ആരിഫ് ഒറവിൽ, ടി.കെ മുഹമ്മദ് കുട്ടി, ഉമ്മർ തട്ടത്താഴത്, ഗഫൂർ കെ.ടി , ഷെജീർ ഏഷ്യാഡ്, ഫൈസൽ തിരുമിറ്റക്കോട്, ഗിരീഷ് മേനോൻ, അഹമ്മദുണ്ണി, റഹ്മത് അബ്ദുൽ മജീദ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ മഹ്‌റൂഫ് കൊഴിക്കര സ്വാഗതവും റസാഖ് കുമ്പിടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.