ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പ്രേമരാജൻ നെട്ടൂർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പ്രേമരാജൻ നെട്ടൂർ അനുസ്മരണ സമ്മേളനം
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ ട്രഷററും സാംസ്കാരിക പ്രവർത്തകനും മാസ് ഷാർജയുടെ ആദ്യകാല നേതാവുമായിരുന്ന പ്രേമരാജൻ നെട്ടൂരിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് നിസാർ തളങ്കര, ജന. സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റുമാർ, മുൻ ഭാരവാഹികൾ, വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ഗ്രൂപ്പ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു. പ്രേമരാജൻ നെട്ടൂർ ഷാർജ ഇന്ത്യൻ അസോസിയേഷനും പ്രവാസസമൂഹത്തിനും നൽകിയ സംഭാവനകളും അദ്ദേഹവുമായുള്ള വ്യക്തിപരമായ ഓർമകളും നേതാക്കൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.