അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക-അന്തർദേശീയ സമാധാനത്തിനും സുരക്ഷക്കും അവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. സമുദ്ര സുരക്ഷയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും മേഖലയിലെ സംഭവവികാസങ്ങൾ ചെലുത്തുന്ന സ്വാധീനവും ചർച്ചയായി.
യു.എ.ഇയിലെയും മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. ആക്രമണങ്ങൾ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ശൈഖ് മുഹമ്മദ് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സംഭവവികാസങ്ങൾക്കൊപ്പം യു.എ.ഇയും ജോർഡനും തമ്മിലെ സാഹോദര്യ ബന്ധവും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.