ദുബൈ: വ്യാഴാഴ്ച ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞ് യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം. 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളുമാണ് ഒരു ദിവസത്തിനിടെ തടഞ്ഞിട്ടുള്ളത്. ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ വ്യോമ പ്രതിരോധം മൊത്തത്തിൽ 457 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 2038 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം ആകെ 191 ആയിട്ടുണ്ട്. സ്ഥിതി വിലയിരുത്തുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി അധികൃതർ തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.