എം.ജി. രാധാകൃഷ്ണനും സവാദ് റഹ്മാനും മാധ്യമ പുരസ്കാരം

ദുബൈ: ഗൾഫ്മേഖലയിലെ എക്കാലത്തെയും മികവുറ്റ മാധ്യമ പ്രവർത്തകനായിരുന്ന പി.വി. വിവേകാനന്ദ​െൻറ ഒാർമക്ക് യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് ഏർപ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ തെരരഞ്ഞെടുക്കപ്പെട്ടു.മാധ്യമ പ്രവർത്തനത്തിന് ജനകീയ മുഖം നൽകുന്നതിനും മികച്ച മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും അർപ്പിച്ച സേവനങ്ങളാണ് എം.ജി. രാധാകൃഷ്ണനെ ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് പുരസ്കാര സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗൾഫ് മേഖലയിലെ മികച്ച അച്ചടി മാധ്യമപ്രവർത്തകനുള്ള ഇൗ വർഷത്തെ പുരസ്കാരത്തിന് ഗൾഫ് മാധ്യമം യു.എ.ഇ ബ്യൂറോ ചീഫ് സവാദ് റഹ്‌മാൻ അർഹനായി.

ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യൻ പത്രപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വി.എം. സതീഷ് സ്മാരക പുരസ്‌കാരം ഖലീജ് ടൈംസ് അസിസ്റ്റൻറ് എഡിറ്റർ അഞ്ജന ശങ്കറിനും റേഡിയോ രംഗത്തെ സംഭാവനകൾക്ക് രാജീവ് ചെറായി സ്മാരക പുരസ്‌കാരം ഗോൾഡ് എഫ്.എം. പ്രോഗ്രാം ഡയറക്ടർ ആർ.ജെ വൈശാഖ് സോമരാജനും ലഭിക്കും.

ടി.വി ജേർണലിസത്തിൽ അമൃതാ ന്യൂസ് ബ്യൂറോ ചീഫ് നിഷ് മേലാറ്റൂർ, റേഡിയോ ജേർണലിസത്തിൽ ഹിറ്റ് എഫ്.എം. വാർത്താ അവതാരകൻ ഫസ്‌ലു, ഓൺലൈൻ മീഡിയയിൽ പ്രവാസലോകം.കോം എഡിറ്റർ അമ്മാർ കിഴുപറമ്പ് എന്നിവർക്കാണ് പുരസ്കാരം.

ഖലീജ് ടൈംസ് ഫോട്ടോഗ്രാഫർ ശിഹാബ് മികച്ച ഫോട്ടോ ജേർണലിസ്റ്റായും ജയ്‌ഹിന്ദ്‌ ന്യൂസിലെ ക്യാമറാമാൻ മുജീബ് അഞ്ഞൂര് മികച്ച വീഡിയോ ജേർണലിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടു. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാര ജേതാക്കൾക്ക് സമ്മാനിക്കുക. യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, കമ്മ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി എന്നിവർ ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് 18ാമത് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഡിസംബർ 26ന് വൈകീട്ട് ഏഴുമണിക്ക് ദുബൈ ദേരയിലെ ഫ്ലോറ ഗ്രാൻഡ് ഹോട്ടലിലാണ് പുരസ്കാര വിതരണ ചടങ്ങ്. ചിരന്തന ട്രഷറർ ടി.പി. അഷ്‌റഫ്, വൈസ് പ്രസിഡൻറ് സലാം പാപ്പിനിശ്ശേരി എന്നിവരും വാർത്താസേമ്മളനത്തിൽ സംബന്ധിക്കും

Tags:    
News Summary - UAE Exchange announced Media awards - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.