Posted On
date_range Updated On
date_range ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവക്കെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ
അബൂദബി: ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ വീണ്ടും നടത്തിയ ശത്രുതാപരമായ ആക്രമണങ്ങളെ യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ രാജ്യങ്ങളോട് യു.എ.ഇക്കുള്ള പൂർണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ പിന്തുണയും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.