ദുബൈ: തിളക്കുന്ന വേനൽ ചൂടിൽ റോഡരികത്ത് മുട്ട പൊരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശവാദം പൊളിച്ച് മറുപടി വീഡിയോ. പത്തു മിനിറ്റ് നേരം വെയിലത്തു വെച്ച് ചൂടാക്കിയ ചട്ടിയിലാണ് മുട്ടപൊരിച്ചത് എന്നാണ് ആദ്യ വീഡിയോയിൽ യുവാവ് അവകാശപ്പെട്ടിരുന്നത്. എന്നാൽ 45 ഡിഗ്രി ചൂടുള്ള ദിവസം റോഡിൽ മുട്ടപൊരിക്കാൻ പറ്റുമോ എന്ന് നോക്കിയിട്ട് ഉടുപ്പാകെ വിയർപ്പിൽ മുങ്ങിയതു മാത്രമാണ് മിച്ചമെന്ന് പുതിയ വീഡിയോ പുറത്തുവിട്ട വാട്ട്സ്ഒാൺ സംഘം വിവരിക്കുന്നു. പത്തു മിനിറ്റു നേരം വെയിലത്തു ചൂടാക്കിയ പാനിൽ മുട്ട പൊട്ടിച്ചൊഴിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പത്തല്ല പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മുട്ടയുടെ വെള്ള വളരെ ചെറുതായി ഒന്ന് കട്ടിപിടിച്ചെങ്കിലും കഴിക്കാവുന്ന പരുവമായില്ല. മുട്ട പാഴായത് മിച്ചം. 55 ഡിഗ്രി ചൂടിൽ 20 മിനിറ്റെങ്കിലും വേണ്ടി വരും ഇതൊന്നു പൊരിഞ്ഞു കിട്ടാൻ എന്ന് സംഘം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.