പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന വെടിക്കെട്ട്​

ചിത്രം: മുഹമ്മദ്​ ഷാഫി

തിമിർത്ത്​ ആഘോഷിച്ച്​ യു.എ.ഇ; ബു​ർ​ജി​ലും എ​ക്സ്​​പോ​യി​ലും വി​സ്മ​യ​മാ​യി വെ​ടി​ക്കെ​ട്ട്​

ദു​ബൈ: പാ​തി​രാ​വ​രെ നീ​ണ്ട പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ​ത്​ ബു​ർ​ജ്​ ഖ​ലീ​ഫ​യി​ലെ​യും എ​ക്സ്​​പോ​യി​ലെ​യും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ൾ. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും സ​ഞ്ചാ​രി​ക​ളും താ​മ​സ​ക്കാ​രു​​മ​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചാ​ണ്​ ര​ണ്ടി​ട​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച പു​ല​രു​വോ​ളം ആ​ഘോ​ഷം അ​ര​ങ്ങേ​റി​യ​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ഏ​റ്റ​വും ഗം​ഭീ​ര​മാ​യ വെ​ടി​ക്കെ​ട്ടാ​ണ്​ ബു​ർ​ജ്​ ഖ​ലീ​ഫ​യി​ലേ​ത്. 1,77,000ത്തോ​ളം കി​ലോ​ഗ്രാം പ​ട​ക്കം, 274 ലൈ​റ്റ് ഫി​ക്‌​ച​റു​ക​ൾ, 60 ലേ​സ​ർ പ്രോ​ജ​ക്ട​റു​ക​ൾ എ​ന്നി​വ ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച​താ​യി സം​ഘാ​ട​ക​രാ​യ 'ഇ​മാ​ർ' ​ഗൂ​പ്​​ വെ​ളി​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മു​ത​ൽ ബു​ർ​ജ്​ പ​രി​സ​ര​ത്തെ​ത്തി​യ ആ​യി​ര​ങ്ങ​ൾ പു​ല​രു​വോ​ളം ആ​ഘോ​ഷ​ങ്ങ​ളി​ൽ തി​മി​ർ​ത്താ​ടി.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ക​ന​ത്ത സു​ര​ക്ഷ​യും 850 പ്ര​ത്യേ​ക വ​ള​ന്‍റി​യ​ർ​മാ​രെ​യും ബു​ർ​ജ്​ ഖ​ലീ​ഫ, ഡൗ​ൺ​ടൗ​ൺ ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​യ്യാ​റാ​ക്കി നി​ർ​ത്തി​യി​രു​ന്നു. എ​ക്സ്​​പോ​യി​ൽ അ​ൽ വ​സ്​​ൽ പ്ലാ​സ​യി​ലും ജൂ​ബി​ലി പാ​ർ​ക്കി​ലും സം​ഗീ​ത​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പു​ല​ർ​ച്ചെ 12നും ​മൂ​ന്നി​നും ന​ട​ന്ന കൂ​റ്റ​ൻ വെ​ടി​ക്കെ​ട്ടും അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​യി. അ​ൽ വ​സ്​​ൽ പ്ലാ​സ​യി​ൽ അ​ര​ങ്ങേ​റി​യ 'ബാ​ൾ ​ഡ്രോ​പ്​' ഷോ​യും കാ​ണി​ക​ളെ ഹ​രം​കൊ​ള്ളി​ച്ചു. നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കൊ​ത്ത്​ ചു​വ​ടു​വെ​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ത്തി​യ​ത്.

അ​ൽ വ​സ്​​ൽ പ്ലാ​സ​യി​ലും ജൂ​ബി​ലി പാ​ർ​ക്കി​ലും തി​ര​ക്ക്​ കാ​ര​ണം പ്ര​വേ​ശ​ന​ത്തി​ന്​ നി​യ​ന്ത്ര​ണ​വും സു​ര​ക്ഷ​യും ശ​ക്​​ത​മാ​ക്കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​ക്സ്​​പോ​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രി​ൽ പ​ല​രും ശ​നി​യാ​ഴ്ച രാ​വി​​ലെ മൂ​ന്നി​ന്​ ന​ട​ന്ന വെ​ടി​ക്കെ​ട്ടും ക​ണ്ടാ​ണ്​ മ​ട​ങ്ങി​യ​ത്. ബ​സ്, മെ​ട്രോ സൗ​ക​ര്യം പു​ല​ർ​ച്ച​വ​രെ ഒ​രു​ക്കി​യ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​മാ​യി. എ​ങ്കി​ലും ​യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ലെ തി​ര​ക്ക്​ എ​ക്സ്​​പോ​യി​ൽ ദൃ​ശ്യ​മാ​യി​രു​ന്നി​ല്ല. കോ​വി​ഡ്​ ഭീ​തി​യും മ​ഴ​യും കാ​ര​ണ​മാ​യാ​ണ്​ പ​ല​രും സ​ന്ദ​ർ​ശ​നം വേ​ണ്ടെ​ന്നു​വെ​ച്ച​ത്.

Tags:    
News Summary - UAE celebrates New Year; Amazingly Firework at the Burj Khalifa and the Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.