ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബദിയടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീരിന് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബദിയടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീരിന് നൽകി നിർവഹിച്ചു.
ഷാർജ മുവൈല ഇംഗ്ലീഷ് സ്കൂളിലെ ഡെസേർട്ട് ക്യൂബ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മേയ് ഏഴിന് ഉച്ചക്ക് ഒന്നുമുതൽ പരിപാടി ആരംഭിക്കും. ബദിയടുക്ക പഞ്ചായത്തിലെ ടീമുകളായ ഫാസ് ദുബൈ, ഹിറ്റേഴ്സ് ഗോളിയടുക്ക, സൗത്ത് ബദിയടുക്ക, പാസ്ക് ദുബൈ, വൈ.ബി.സി ചെടേക്കാൽ, സീ ബേർഡ് ബീജന്തടുക്ക, പിലാങ്കട്ട ദുബൈ, ഐ.സി.സി നീർച്ചാൽ, എച്ച്.എം.സി മാഡത്തടുക്ക, മാർക്കറ്റ് ബോയ്സ് എന്നീ ടീമുകൾ മാറ്റുരക്കും. യോഗത്തിൽ ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.