ന്യൂഡൽഹി: ഇന്ത്യയിലെ യു.എ.ഇയുടെ പുതിയ അംബാസഡറായി നിയമിതനായ അബ്ദുല്ല അൽ നുഐമി, തന്റെ നിയമനപത്രത്തിന്റെ പകർപ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ആക്ടിങ് ചീഫ് ഓഫ് പ്രോട്ടോക്കോളിന് കൈമാറി. ന്യൂഡൽഹിയിലെ മന്ത്രാലയ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തമാക്കുന്നതിന് അൽ നുഐമിയുടെ ഔദ്യോഗിക ദൗത്യങ്ങൾക്ക് സാധിക്കട്ടെയെന്ന് ആക്ടിങ് ചീഫ് ഓഫ് പ്രോട്ടോക്കോൾ ആശംസിച്ചു. അദ്ദേഹത്തിന്റെ ദൗത്യം സുഗമമാക്കുന്നതിനും ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു.
ഇന്ത്യയിൽ യു.എ.ഇയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അൽ നുഐമി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവായ താൽപര്യങ്ങൾ മുൻനിർത്തി അത് കൂടുതൽ വിപുലമാക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.