ആലപ്പുഴോത്സവം സുവനീർ പ്രകാശനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുന്നു

ആലപ്പുഴോത്സവം സുവനീർ പ്രകാശനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു

ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജത്തിന്‍റെ (എ.ജെ.പി.എസ്​) ആഭിമുഖ്യത്തിൽ നവംബർ സ്ന്​ ഷാർജ സഫാരി മാളിൽ സംഘടിപ്പിക്കുന്ന ‘ആലപ്പുഴോത്സവം സീസൺ 6’ന്‍റെ സുവനീർ പ്രകാശനം ദുബൈയിൽ നടന്ന ചടങ്ങിൽ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. മണലാരണ്യത്തിലെ കഠിനമായ തിരക്കുകൾക്കിടയിലും ജന്മനാടിന്‍റെ തനിമയും കായൽക്കാറ്റും വള്ളംകളിയുടെ ആവേശവും പ്രവാസലോകത്ത് പുനർജനിക്കാൻ ഇത്തരം ഉത്സവങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

യു.എ.ഇ-യിലെ മുഴുവൻ പ്രവാസി മലയാളികളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്താനാണ് ‘ആലപ്പുഴ ഉത്സവം’ വിഭാവനം ചെയ്തിരിക്കുന്നത്​. സുവനീർ പ്രകാശന ചടങ്ങിൽ സമാജം പ്രസിഡന്‍റ്​ ഇർഷാദ് സൈനുദ്ദീൻ, ട്രഷറർ ശിവശങ്കർ, നൗഷാദ് അമ്പലപ്പുഴ, രഞ്ജുരാജ് വലിയകുളങ്ങര, അൻഷാദ് ബഷീർ, ചന്ദ്രജിത്ത്‌ കായംകുളം, ശ്രീകല രഞ്ജു, പദ്മരാജ്, റോജി ചെറിയാൻ, നസീർ ആലപ്പുഴ, സജന നൂറനാട്, ഷാനവാസ്‌ ഖാൻ, ടിന്‍റു ജേക്കബ്, റെനി റോജി, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Minister Ramesh Chennithala released the Alappuzha Festival brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.