മാധ്യമ റിപ്പോർട്ടുകളോടോ ഊഹാപോഹങ്ങളോടോ പ്രതികരിക്കാനില്ല: വിദേശകാര്യ മന്ത്രാലയം

അബൂദബി: ഭരണാധികാരികൾ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളെ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളോടോ ഊഹാപോഹങ്ങളോടോ യു.എ.ഇ സർക്കാർ പ്രതികരിക്കാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് യു.എ.ഇ എപ്പോഴും മുൻഗണന നൽകുന്നത്. 2023 ഒക്ടോബർ ഏഴുമുതൽ മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും അക്രമങ്ങൾ തടയുന്നതിനുമുള്ള നിരന്തര ശ്രമങ്ങളിലാണ് യു.എ.ഇ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ച കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇരുരാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾ തമ്മിൽ നേരിട്ടുള്ളതും തുറന്നതുമായ ആശയവിനിമയ മാർഗങ്ങൾ നിലനിൽക്കുന്നുണ്ട്. ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികൾ തമ്മിൽ വിവരങ്ങൾ കൈമാറാറുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ministry of Foreign Affairs says Cannot respond to media reports or speculation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.