ഷാർജ പുസ്തകോത്സവം: ഇന്ത്യൻ രചനകൾ പ്രവാസികളുടെ പിന്തുണയോടെ എത്തിക്കുമെന്ന് ഷാർജ ഇന്ത്യൻ അസോ. ഭാരവാഹികൾ

ഷാർജ: ചരക്കുനീക്കം പ്രതിസന്ധിയിലായ പശ്ചത്താലത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്കുള്ള ഇന്ത്യൻ രചനകൾ പ്രവാസികളുടെ പിന്തുണയോടെ നാട്ടിൽനിന്ന് എത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ.

പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അതിഥിയായി പങ്കെടുപ്പിക്കും. ദുബൈയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാരവാഹികൾ.

പ്രവാസി കമീഷൻ പുനരുജ്ജീവിപ്പിക്കണമെന്ന് അവർ മന്ത്രിയോട് ആവശ്യപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസിന്‍റെ നേതാക്കളെ രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

Tags:    
News Summary - Sharjah Indian Association office bearers say Indian writings will be presented in Sharjah Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.