ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്​ ഉപഹാരം സമ്മാനിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ദുബൈ: ഭക്ഷ്യ-സംസ്കരണം, റീട്ടെയിൽ മേഖലകളിൽ ലുലു ഗ്രൂപ്പിന്‍റെ സാന്നിധ്യം ക്ഷണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ദുബൈയിൽ ആരംഭിച്ച വാർഷിക നിക്ഷേപക സംഗമത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ലുലുവിനെ മധ്യപ്രദേശിൽ നിക്ഷേപം നടത്തുന്നതിനായി ക്ഷണിച്ചത്.

തലസ്ഥാനമായ ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഷോപ്പിങ്​ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്ത് മികച്ച അവസരങ്ങളാണുള്ളതെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ എല്ലാ സഹായവും ലുലു ഗ്രൂപ്പിന് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മധ്യപ്രദേശിൽ ഷോപ്പിങ്​ മാളുകൾ, ലുലു ഹൈപ്പർ മാർക്കറ്റ്, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവക്കായി 2,000 കോടി രൂപ നിക്ഷേപിക്കാൻ യൂസഫലി മുഖ്യമന്ത്രിയെ സന്നദ്ധത അറിയിച്ചു.

ഇതിനായി ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്​ ഓഫിസർ എ.വി. ആനന്ദ് റാമിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അടുത്തുതന്നെ തുടർ ചർച്ചകൾക്കായി മധ്യപ്രദേശിലെത്തുമെന്നും യൂസഫലി പറഞ്ഞു. അടുത്ത വർഷം വർഷം ജനുവരി ആദ്യവാരം ഭോപ്പലിൽ നടക്കുന്ന മധ്യപ്രദേശ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി യൂസഫലിയെ ക്ഷണിച്ചു,

മധ്യപ്രദേശ് ഭക്ഷ്യ സംസ്കരണ സെക്രട്ടറി ജോൺ കിങ്​സ്​ലി, ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിഷ്ണുവർധൻ റെഡ്ഡി, ലുലു ഗ്രൂപ്​ സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്​റഫ് അലി, ലുലു ഗ്രൂപ്പ് സി.ഒ.ഒ വി.ഇ. സലീം, ഡയറക്ടർ എം.എ. സലീം, ലുലു ഹോൽഡിങ്​സ്​ സി.ഒ.ഒ എ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - CM invites Lulu Group to Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.