Posted On
date_range Updated On
date_range ഇൻകാസ് മുന്നണി വിജയം അഭിമാനകരം
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഇൻകാസ് നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ മുന്നണിയുടെ വിജയം അഭിമാനകരമാണെന്നും മുന്നണിക്ക് വിജയം സമ്മാനിച്ച വോട്ടർമാരെ സംഘടനയുടെ പേരിൽ നന്ദി അറിയിക്കുന്നതായും യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് സുനിൽ അസീസ്, സംഘടന ചുമതലയുള്ള ജനറൽ സിക്രട്ടറി യേശുശീലൻ എന്നിവർ അറിയിച്ചു.
അസോസിയേഷന്‍റെ പുതിയ ടീമിന് അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം അംഗങ്ങളുടെ അഭിവൃദ്ധിക്കും പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനു വേണ്ടി കൂടുതൽ പദ്ധതികളും പ്രവർത്തനങ്ങളും നടത്താൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.