മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടത്തിയ കാവ്യാലാപന മത്സര ചടങ്ങ്
സുഗതാഞ്ജലി 2026 ചാപ്റ്റർതല കാവ്യാലാപന മത്സരം
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ സുഗതാഞ്ജലി 2026 ചാപ്റ്റർതല കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. കടമ്മനിട്ട രാമകൃഷ്ണന്‍റെ കവിതകളാണ് ഇത്തവണ മത്സരത്തിനായി തെരഞ്ഞെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 28 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തുടർന്ന് അധ്യാപകർക്കായുള്ള ചാപ്റ്റർതല സുഗതാഞ്ജലി കാവ്യാലാപന മത്സരവും നടന്നു. ‘എന്‍റെ ഗാന്ധി’, ‘കനൽപൊട്ട്’ തുടങ്ങിയ സമകാലിക പ്രസക്തിയുള്ള കവിതകളാണ് അധ്യാപകർ ആലപിച്ചത്.
സമാപന സമ്മേളനം സാംസ്കാരിക പ്രവർത്തകൻ ടി.ആർ. അജയൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്‍റ് ജോജു പുതിയാണ്ടി അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ സെക്രട്ടറി അക്ബർ അലി, മലയാളം മിഷൻ വൈസ് പ്രസിഡന്‍റ് സർഗ റോയ് എന്നിവർ സംസാരിച്ചു.
യു.എ.ഇയിലെ സാഹിത്യ-സാംസ്കാരിക പ്രവർത്തകരായ എം.ഒ. രഘുനാഥ്, അനീഷ, കെ. ഗോപിനാഥൻ എന്നിവർ വിധികർത്താക്കളായി. ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൺ അംബുജം സതീഷ് വിജയികളെ പ്രഖ്യാപിച്ചു. മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ. ദിലീപ് സ്വാഗതവും ചാപ്റ്റർ കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.
ജോ. സെക്രട്ടറി സുനിൽ ആറാട്ടുകടവ്, ഐ.ടി കോഓഡിനേറ്റർ നജീബ് മുഹമ്മദ്, ജോ. കൺവീനർ പ്രിയ ദീപു, അക്കാദമിക് കോർഡിനേറ്റർ ഫിറോസിയ ദിലീഫ് റഹ്മാൻ, റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, മേഖല കോർഡിനേറ്റർമാരായ ബിന്‍റു മത്തായി, സജി പി. ദേവ്, സുനേഷ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സഥാനം എന്ന ക്രമത്തിൽ)
- സബ് ജൂനിയർ: നിയ ഭദ്ര, ബ്രഹ്മദത്തൻ ഗോവിന്ദ്, ധ്വനി വിവേക്
- ജൂനിയർ: ശ്രേയ ആർ നായർ, ദക്ഷ ആനന്ദ്, ആർഷ്യ ആനന്ദ്
- സീനിയർ: അദിതി പ്രമോദ്
- അധ്യാപക വിഭാഗം: ബാബുരാജ് ഉറവ്, ഷോബിൻ ഫിലിപ്പ്, പാർവതി ചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.