ഐ.പി.എ സംഘടിപ്പിച്ച ചടങ്ങിൽ ‘ഇൻഫ്ലുവൻഷ്യൽ ഇന്ത്യൻസ് സലൂട്ടിങ് ദി നേഷൻ’ കോഫീ ടേബിൾ ബുക്ക് പ്രകാശനം ചെയ്യുന്നു. നടൻ വിജയ് സേതുപതി വേദിയിൽ
ദുബൈ: ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ് നെറ്റ് വർക്കായ ഇൻറർനാഷനൽ പ്രൊമോട്ടേർസ് അസോസിയേഷെൻറ (ഐ.പി.എ) നേതൃത്വത്തിൽ 'യു.എ.ഇ@50-സലൂട്ടിങ് ദി നേഷൻ' ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്തു. സർവ മേഖലകളിലുമുള്ള യു.എ.ഇയുടെ വിസ്മയകുതിപ്പ് മറ്റു രാജ്യങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നടൻ വിജയ് സേതുപതിയുടെ സാന്നിധ്യം ചടങ്ങിന് ആവേശം പകർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫലി, മുൻ മന്ത്രിയും അജ്മാൻ റൂളേഴ്സ് കോർട്ട് മേധാവിയുമായ ശൈഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.
ഐ.പി.എ ചെയർമാൻ വി.കെ. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്ഥാപക ചെയർമാൻ എ.കെ. ഫൈസൽ ദേശീയ ദിന സന്ദേശം നൽകി. ഇന്ത്യൻ പ്രവാസി സംരംഭകർ ഈ രാജ്യത്തിന് നന്ദിയർപ്പിക്കുന്നതിെൻറ ഭാഗമായി 'ഇൻഫ്ലുവൻഷ്യൽ ഇന്ത്യൻസ് സലൂട്ടിങ് ദി നേഷൻ' എന്നപേരിൽ ഇംഗ്ലീഷിൽ തയാറാക്കിയ കോഫീ ടേബിൾ ബുക്കിെൻറ പ്രകാശനം നടന്നു. ശൈഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി പ്രകാശനം നിർവഹിച്ചു. ഡോ. ആസാദ് മൂപ്പൻ, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ഡോ. കെ.പി. ഹുസൈൻ, പൊയിൽ അബ്ദുല്ല, ജബ്ബാർ ഹോട്പൊക്ക്, ശംസുദ്ദീൻ നെല്ലറ, ഡോ. മുഹമ്മദ് അൽ നൂർ ക്ലിനിക്, അബ്ദുൽ മജീദ് മലബാർ ഗോൾഡ്, കരീം വെങ്കിടങ്, സാലിഹ് ആസാ ഗ്രൂപ്പ്, മുഹമ്മദ് അൽ റുബാൻ കാർഗോ, മുഹമ്മദ് സിറാജ് അംവാജ് ഗ്രൂപ്, ബഷീർ പാൻഗൾഫ്, റിയാസ് കിൽട്ടൻ, സലീം മൂപ്പൻ, എ.എ.കെ. മുസ്തഫ എന്നിവർ വിവിധ ചടങ്ങുകളിൽ സംബന്ധിസിച്ചു.
ഭീമ ഗോൾഡ് എം.ഡി ഡോ. ബി. ഗോവിന്ദൻ, ഫാത്തിമ ഹെൽത്ത് കെയർ ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, കൈരളി ടി.എം.ടി ഡയറക്ടർ പഹലിഷ, അറബ് ഇന്ത്യൻ സ്പൈസസ് എം.ഡി ഹരീഷ് തഹലിയാനി, അക്കോൺ ഹോൾഡിങ് എം.ഡി ഷുക്കൂർ കിനാലൂർ, ഫാസ്റ്റ് ബിസിനസ് ലൈൻ എം.ഡി. അബ്ദുല്ല ഹിളർ എന്നിവരെ ആദരിച്ചു. ഐ.പി.എ ഉപഭോക്താക്കളുടെ വിവിധ സംരംഭങ്ങളുടെ ലോഗോ പ്രകാശനവും നടന്നു. ഐ.പി.എ ട്രഷറർ ശിഹാബ് തങ്ങൾ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം മുനീർ അൽവഫ നന്ദിയും പറഞ്ഞു. ഷാഫി അൽ മുർഷിദി, നിസാർ സൈദ്, സൈനുദ്ദീൻ ചേലേരി, റഫീഖ് അൽ മായാർ, സൽമാനുൽ ഫാരിസ്, അഫി അഹമ്മദ്, ഹക്കീം വാഴക്കാലയിൽ, തങ്കച്ചൻ മണ്ഡപത്തിൽ, തൽഹത്ത്, ബിബി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. ഗസൽ സംഗീത പരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.