ദുബൈയിൽ ഗതാഗതത്തിന്​ തുറന്ന്​ നൽകിയ പുതിയ പാലം

ദുബൈയിൽ രണ്ട്​ പാലങ്ങൾ തുറന്നു

ദുബൈ: ഊദ്​ മേത്ത, അൽ സായൽ സ്​ട്രീറ്റ്​ വികസന പദ്ധതികളുടെ ഭാഗമായി നിർമിച്ച രണ്ട്​ ​പാലങ്ങൾ കൂടി ഗതാഗതത്തിനായി തുറന്ന്​ നൽകി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ഊദ്​ മേത്ത സ്​ട്രീറ്റ്​, അൽ സായൽ സ്​ട്രീറ്റ്​, അൽ ക്ലബ്​ സ്​ട്രീറ്റ്​ എന്നിവ ചേരുന്ന ജങ്​ഷനിലാണ്​ ആദ്യത്തെ പാലം​.

രണ്ട്​ വരിയുള്ള ഈ പാലത്തിലൂടെ​ മണിക്കൂറിൽ ഏതാണ്ട്​ 24,00 വാഹനങ്ങൾക്ക്​ കടന്നുപോകാം​. അൽ സായൽ സ്​ട്രീറ്റിൽ നിന്ന്​ അൽ വസൽ ക്ലബ്​ സ്​ട്രീറ്റിലേക്കുള്ള ഗതാഗതം ഇതുവഴി കൂടുതൽ സുഗമമാകും. മേഖലയിലെ ഏറ്റവും തിരക്കേറിയ ജങ്​ഷനുകളിൽ ഒന്നായിരുന്നു ഇത്​. പുതിയ പാലം വരുന്നതോടെ തിരക്ക്​ പൂർണമായും ഇല്ലാതാകുമെന്നാണ്​ പ്രതീക്ഷ. രണ്ടാമത്തെ പാലം അൽ വസൽ ക്ലബ്​ സ്​ട്രീറ്റ്​, അൽ ഖൈൽ റോഡ്​ ഇന്‍റർസെക്ഷനിലാണ്​ നിർമിച്ചിരിക്കുന്നത്​.

രണ്ട്​ വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ ഏതാണ്ട്​ 3000 വാഹനങ്ങൾ കടന്നുപോകാനാകും. അൽസായൽ സ്​ട്രീറ്റിൽ നിന്ന്​ ബിസിനസ്​ ബേ ക്രോസിങ്ങിലേക്കുള്ള അൽ ഖൈൽ റോഡിലേക്ക്​ നേരിട്ട്​ ഗതാഗതം സാധ്യമാക്കാൻ പുതിയ പാലം സഹായിക്കും.

ദുബൈയിലെ പ്രധാനപ്പെട്ട താമസ, വാണിജ്യ മേഖലകളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ഗതാഗതം തടസ്സമില്ലാതാക്കുന്നതിനായാണ്​ പാലങ്ങളുടെ രൂപകൽപന​. രണ്ട്​ പാലങ്ങളും ശൈഖ്​ സായിദ്​ ഇടനാഴി വികസന പദ്ധതിയുടെ പ്രധാന ഭാഗം കൂടിയാണ്​. ദുബൈയിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും അതിവേഗം വികസിക്കുന്നതുമായി ചില പ്രദേശങ്ങളിലെ ലക്ഷക്കണക്കിന്​ താമസക്കാർക്ക്​ നേരിട്ട്​ പ്രയോജനം ലഭിക്കും. ഊദ്​ മേത്ത, അൽ സായൽ സ്​ട്രീറ്റ്​ വികസന പദ്ധതി 72 ശതമാനവും പൂർത്തിയായതായി ആർ.ടി.എ സ്ഥീകരിച്ചു.

തുരങ്കപാതയുടെ നിർമാണം 70 ശതമാനത്തിലെത്തി. ദുബൈ-അൽഐൻ റോഡിൽ നിന്ന് ഊദ് മൈത സർവീസ് റോഡിലേക്കുള്ള ഗതാഗതത്തിന് ഈ തുരങ്കം ഉപകരിക്കും. അവശേഷിക്കുന്ന റോഡിന്‍റെയും പാലങ്ങളുടെയും വികസനം നടന്നുവരികയാണെന്നും ഈ വർഷം മൂന്നാം പാദത്തോടെ കൈമാറുന്നമെന്നും ആർ.ടി.എ അറിയിച്ചു. 14 കിലോമീറ്റർ റോഡുകൾക്കൊപ്പം 4.3 കിലോമീറ്റർ നീളത്തിൽ പാലങ്ങൾ, ടണലുകൾ, ഇടനാഴിലുടനീളുമുള്ള നാല്​ പ്രധാന ജങ്​ഷനുകളുടെ നവീകരണം എന്നിവയാണ്​ പദ്ധതിയിൽ ഉൾപ്പെടുന്നത്​.

ദുബൈയിൽ നടക്കുന്ന ഏറ്റവും സമഗ്രമായ റോഡ്​ വികസന പദ്ധതിയാണിതെന്നും ആർ.ടി.എ വൃത്തങ്ങൾ വ്യക്​തമാക്കി. സഅബീൽ, അൽ ജദ്ദാഫ്​, ഈദ്​ മേത്ത, ഉമ്മു ഹുറൈർ എന്നിവിടങ്ങളിലെ താമസക്കാർക്ക്​ പദ്ധതി നേരിട്ട്​ ഉപകാരപ്പെടുമെന്ന്​ ആർ.ടി.എ എക്സിക്യുട്ടീവ്​ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.

Tags:    
News Summary - Two bridges opened in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT