Posted On
date_range Updated On
date_range മുഹമ്മദ് റഫി, എസ്. ജാനകി അനുസ്മരണം ഇന്ന്
ഷാർജ: ദർശന കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിഖ്യാത ഗായകൻ മുഹമ്മദ് റഫി, ഗാനകോകിലം എസ്. ജാനകി എന്നിവരുടെ അനുസ്മരണ യോഗവും അവാർഡ് ദാന ചടങ്ങും ജൂലൈ 31ന് സംഘടിപ്പിക്കുന്നു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫറൻസ് ഹാളിൽ രാത്രി 7.30 മുതലാണ് പരിപാടി. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് മുഹമ്മദ് റഫിയുടെയും എസ്. ജാനകിയുടെയും നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത വിരുന്നും നടത്തും. കലാരംഗത്തെ പ്രമുഖരും സംഗീതാസ്വാദകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.