അബൂദബി: റമദാനിൽ തരിക്കുള്ള സമയത്ത് അബൂദബിയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്. ലോറികളെയും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളെയും രാവിലെ എട്ട് മുതൽ പത്ത് വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം നാല് വരെയുമാണ് വിലക്കിയത്. എന്നാൽ, 50ലധികം തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്ക് രാവിലെ എട്ട് മുതൽ പത്ത് വരെ ോറഡ് ഉപയോഗിക്കാം.
ചൊവ്വാഴ്ച അബൂദബി പൊലീസ് സമൂഹ മാധ്യമ അക്കൗണ്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടങ്ങൾ തടയാനും സുഗമമായ ഗതാഗതത്തിനും വേണ്ടിയാണ് നടപടി. നിയമങ്ങൾ പാലിക്കുക, വേഗത കുറക്കുക, സുരക്ഷ ബെൽറ്റ് ധരിക്കുക, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം സൂക്ഷിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഡ്രൈവർമാരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.