ബംഗളൂരു കോറമംഗലയിൽ ആരംഭിച്ച ട്രാവൽ ഷോപ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഉദ്ഘാടനം കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർവഹിക്കുന്നു
ദുബൈ: പ്രമുഖ ട്രാവൽ ബ്രാൻഡായ അരൂഹ ടൂർസ് ആൻഡ് ട്രാവൽസിന്റെ ട്രാവൽ ഔട്ട്ലറ്റ് ‘ട്രാവൽ ഷോപ് ടൂർസ് ആൻഡ് ട്രാവൽസ്’ ബംഗളൂരു കോറമംഗലയിൽ പ്രവർത്തനം ആരംഭിച്ചു.
കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ എം.എൽ.എയും അരൂഹ ഗ്രൂപ് ചെയർമാനുമായ നജീബ് കാന്തപുരം, അരൂഹ ടൂർസ് ആൻഡ് ട്രാവൽസ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി റാഷിദ് അബ്ബാസ്, എം.കെ. നൗഷാദ്, അഡ്വ. ഇല്യാസ്, ബ്രാഞ്ച് മാനേജർമാരായ ജസീൽ, സന്ദീപ്, വിവേക്, ജിഷ്ണു, റംസീന, കമറുദ്ദീൻ, അക്കൗണ്ട്സ് മാനേജർമാരായ നിതീഷ്, ദിനേശ്കുമാർ, ആഷിഫ് തുടങ്ങിയവർ പങ്കെടുത്തു.
യു.എ.ഇ വിസ, ഗ്ലോബൽ വിസ സർവിസ്, എയർലൈൻ ടിക്കറ്റിങ്, ഇന്റർനാഷനൽ ആൻഡ് ഡൊമസ്റ്റിക് ടൂർ പാക്കേജുകൾ, ഹോട്ടൽ ബുക്കിങ്, ട്രാവൽ ഇൻഷുറൻസ്, അറ്റസ്റ്റേഷൻ സർവിസ് തുടങ്ങി ട്രാവൽ സംബന്ധമായ എല്ലാ സർവിസുകളും ട്രാവൽ ഷോപ് ബംഗളൂരു ബ്രാഞ്ച് വഴിയും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.