ദുബൈ: ലോകത്തിെൻറ ഏതു കോണിലുമുള്ള മനുഷ്യർക്ക് ദേശമോ ഭാഷയോ ജാതിയോ വർണമോ വർഗ മോ ലിംഗമോ വ്യത്യാസമില്ലാതെ വിവേചനമില്ലാതെ വരാനും സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനും സമ്പാദിക്കാനും സൗകര്യമൊരുക്കുന്ന നാടാണിത്. ഏതെങ്കിലും തരത്തിലെ വിവേചനം നേരിടുന്ന മനുഷ്യർക്ക് നിയമം മൂലം പരിരക്ഷ നൽകുന്ന, സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമായ സുന്ദര രാഷ്ട്രം. നമ്മളും, നമ്മെപ്പോലെ ലക്ഷക്കണക്കിന് മനുഷ്യരും പല നാടുകളിൽനിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്നു.
അത്തരത്തിൽ ജോലി തേടി, ഒരു പാട് സ്വപ്നങ്ങളും പേറി വന്ന ഒരു മനുഷ്യനുവേണ്ടിയുള്ള ജോലി അഭ്യർഥനയാണിത്. എങ്ങനെയാണ് ആ വ്യക്തിയെ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല അയാൾക്ക് എന്നോ, അവൾക്ക് എന്നോ. ജോലി ലഭിക്കാനുള്ള തടസ്സം അതു തന്നെയാണ്, താമസിക്കുന്ന മുറികളിൽനിന്ന് ആട്ടിയിറക്കപ്പെടാനുള്ള കാരണവും അതു തന്നെ.
ആൺകുട്ടിയായിരുന്നെങ്കിലും പെരുമാറ്റങ്ങളിലെല്ലാം സ്ത്രൈണതയോടെയാണ് ഇേദ്ദഹം വളർന്നുവന്നത്. ഒപ്പം ശാരീരിക മാറ്റങ്ങളും സ്ത്രീകൾക്ക് സമാനമായിരുന്നു. പുരുഷ ദേഹമുള്ള ഒരു സ്ത്രീയാണ് താനെന്ന് ഇദ്ദേഹം പറയുന്നു. ജോലി തേടിയിറങ്ങുേമ്പാൾ തന്നിലെ ഉദ്യോഗാർഥിയെയല്ല സ്ത്രീ ശരീരം മാത്രമാണ് ആളുകൾ തിരയുന്നത്.
ഏറെ പ്രയാസങ്ങൾ നിറഞ്ഞ ബാല്യം കടന്ന് പഠനം പൂർത്തിയാക്കി അമ്മക്ക് തുണയാവുന്ന ഒരു ജോലി സമ്പാദിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്. ബി.എയും ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ ഡിപ്ലോമയുമുണ്ട്. കൊച്ചി വിമാനത്താവളത്തിനടുത്തുള്ള ഒരു ചതുർ നക്ഷത്ര ഹോട്ടലിൽ ജോലി പരിചയവുമുണ്ട്. കേരളത്തെ കുതിർത്തിയ പ്രളയകാലത്തെ ചില വിഷമതകളെത്തുടർന്ന് അമ്മക്ക് താമസം മാറ്റേണ്ടി വന്നു. അമ്മയെ പരിചരിക്കാൻ ജോലി ഉപേക്ഷിച്ച് ഇറങ്ങുകയും ചെയ്തു.
അങ്ങനെയാണ് പുതിയ ജോലി തേടി അവസരങ്ങളുടെ നാടായ യു.എ.ഇയിലേക്ക് വന്നത്. ബയോഡാറ്റ കണ്ട് പലരും അഭിമുഖത്തിന് ക്ഷണിക്കും. പക്ഷേ, തെൻറ ശാരീരിക അവസ്ഥയുടെ പേരിൽ മടക്കി അയക്കും. മറ്റു ചിലരാവെട്ട ഇൗ ശാരീരിക അവസ്ഥയിൽ മുതലെടുപ്പു നടത്താനാകുമോ എന്നാണ് ശ്രമിക്കുന്നത്. ഇതേ പ്രശ്നം കൊണ്ട് താമസിച്ചിരുന്ന മുറിയും നഷ്ടപ്പെട്ടു.
പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഏതാനും ചില നല്ല മനുഷ്യരുടെ ഒൗദാര്യത്താലാണ് ഇപ്പോൾ അതിനുള്ള സൗകര്യങ്ങളെങ്കിലും ലഭിക്കുന്നത്. ആണാണോ പെണ്ണാണോ എന്ന് നോക്കാതെ തന്നെ ഒരു മനുഷ്യനായി പരിഗണിച്ച് ജോലി നൽകിയാൽ മിടുമിടുക്കോടെ, വിശ്വസ്തതയോടെ നിർവഹിക്കാം എന്ന് ഇദ്ദേഹം പറയുന്നു.
കരുണയുടെയും സഹജീവി സ്നേഹത്തിെൻറയും ആൾരൂപങ്ങളാണ് ഇന്നാട്ടിലെ പ്രവാസികൾ. അവരിലാരെങ്കിലും ഇൗ കുറിപ്പ് വായിക്കുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. ജോലി നൽകാനോ പിന്തുണക്കാനോ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കു മാത്രം 0588731198 നമ്പറിൽ വിളിക്കാം, അല്ലാത്തവരുടെ സന്ദേശങ്ങളും കോളുകളും ഇനി പൊലീസിെൻറ സൈബർ സെല്ലാവും പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.