ദുബൈ പൊലീസ് സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയിൽ ഉദ്യോഗസ്ഥർ സൈക്കിൾ റൈഡ് നടത്തുന്നു
ദുബൈ: ഉദ്യോഗസ്ഥർക്ക് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിനെപ്പറ്റി ബോധവത്കരണം നൽകി ദുബൈ പൊലീസ്. അൽവർഖ പാർക്കിൽ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസാണ് പരിപാടി സംഘടിപ്പിച്ചത്. സ്പോർട്സ് അഫയേഴ്സ് വിഭാഗവുമായി സഹകരിച്ചായിരുന്നു പരിപാടി. കായിക, വ്യായാമങ്ങളിൽ ഉദ്യോഗസ്ഥരുടെ താൽപര്യം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ അൽവർഖ പാർക്കിൽ സൈക്ലിങ്ങിലും ജോഗിങ്ങിലും ഏർപെട്ടു. ശാരീരികക്ഷമത സംരക്ഷിക്കുന്നതിനൊപ്പം പരിക്കേൽക്കാതെ സംരക്ഷിക്കാനും ഇത്തരം വ്യായാമങ്ങൾ ഉപകാരപ്പെടുമെന്ന് ദുബൈ പൊലീസ് സെന്റർ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് റഡിൻസ് മേധാവി കേണൽ ഡോ. അബ്ദുല്ലദീം കംകാർ പറഞ്ഞു. ഇത്തരം വ്യായാമങ്ങൾ സ്ഥിരമായി നടത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.