മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ അ​ബ്ദു​ൽ​സ​ലാ​മി​നെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ർ

കൈ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക്ക്​ വി​ദ​ഗ്​​ധ​ ചി​കി​ത്സ​യു​മാ​യി ആ​സ്റ്റ​ർ

ദു​ബൈ: അ​പ​ക​ട​ത്തി​ൽ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​ന്​ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി ജ​ബ​ൽ അ​ലി​യി​ലെ ആ​സ്റ്റ​ർ സെ​ഡാ​ർ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ്​​ ക്ലി​നി​ക്. ഇ​ന്ത്യ​ൻ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ 22കാ​ര​ൻ മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ അ​ബ്ദു​ൽ സ​ലാ​മി​നാ​ണ്​ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ത്​. ജോ​ലി​സ്ഥ​ല​ത്തെ സ്റ്റെ​യ​ർ​കേ​സി​ൽ​നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ്​ കൈ​ക്ക്​ പ​രി​ക്കേ​റ്റ​ത്.

അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ കൈ​യു​ടെ ച​ല​ന ശ​ക്തി എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ജ​ബ​ൽ അ​ലി​യി​ലെ ആ​സ്റ്റ​ർ സെ​ഡാ​ർ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ്​ ക്ലി​നി​ക്കി​ലെ സ്പെ​ഷ​ലി​സ്റ്റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ഷ​ഫീ​ദ് ത​ട​ത്തി​ൽ​പ​റ​മ്പി​ന്‍റെ പ​രി​ച​ര​ണ​മാ​ണ്​ രോ​ഗി​ക്ക്​ ച​ല​ന​ശ​ക്തി വേ​ഗ​ത്തി​ൽ വീ​ണ്ടെ​ടു​ക്കാ​നും സു​ഖം പ്രാ​പി​ക്കാ​നും സാ​ധി​ച്ച​ത്. ഇ​ത്ത​രം കേ​സു​ക​ളി​ൽ 24 മു​ത​ൽ 72 മ​ണി​ക്കൂ​ർ വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​ണെ​ന്നും ഡോ. ​ഷ​ഫീ​ദ്​ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​ക്ക്​ ശേ​ഷം ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ശ്രു​തി ജ​നാ​ർ​ദ​ന​ൻ പ്ര​ഭു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫി​സി​യോ​തെ​റാ​പ്പി​യാ​ണ് രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലാ​ക്കി​യ​ത്. 

Tags:    
News Summary - Aster provides expert treatment to worker with serious hand injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.