ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ യോ​ഗം

ഷാ​ർ​ജ​യി​ൽ ‘മ​സാ​ർ’ ഇ​ല​ക്​​ട്രോ​ണി​ക്​ ടോ​ൾ​ഗേ​റ്റി​ന്​ അം​ഗീ​കാ​രം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ട്ര​ക്കു​ക​ൾ​ക്കാ​യു​ള്ള പ്ര​ധാ​ന ടോ​ൾ ഗേ​റ്റി​നെ​ ‘മ​സാ​ർ’ എ​ന്ന പേ​രി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ടോ​ൾ ഗേ​റ്റാ​യി മാ​റ്റു​ന്ന​തി​ന്​ ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ട്ര​ക്കു​ക​ളു​ടെ നീ​ക്കം നി​യ​ന്ത്രി​ക്കാ​നും ക്രോ​സി​ങ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യം ന​ൽ​കു​ന്ന​തി​നും ഗ​താ​ഗ​ത​നീ​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മ​സാ​ർ ഇ​ല​ക്​​ട്രോ​ണി​ക്​ ടോ​ൾ ഗേ​റ്റ്​​ സ​ഹാ​യ​ക​മാ​വും.

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​ന്ന​തി​നും ട്രാ​ഫി​ക്​ സു​ര​ക്ഷ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഇ​ത്​ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ​ഖാ​സി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്.

ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ​ഖാ​സി​മി​യും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - ‘Mazar’ electronic tollgate approved in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.