സൈ​ബ​ര്‍ ത​ട്ടി​പ്പ്; പാ​സ്​​വേ​ഡു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം

റാ​സ​ല്‍ഖൈ​മ: ഡി​ജി​റ്റ​ല്‍ കു​റ്റ​വാ​ളി​ക​ളി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പാ​സ്​​വേ​ഡ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ്. സൈ​ബ​ര്‍ ഭീ​ഷ​ണി​ക​ള്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ഡി​ജി​റ്റ​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ആ​ദ്യ പ്ര​തി​രോ​ധ​മാ​ണ് ശ​ക്ത​മാ​യ പാ​സ്​​വേ​ഡു​ക​ള്‍. ഓ​ണ്‍ലൈ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഡേ​റ്റ ചോ​ര്‍ച്ച ത​ട​യു​ന്ന​തി​നും ശ​ക്ത​മാ​യ പാ​സ്​​വേ​ഡു​ക​ള്‍ സ​ഹാ​യി​ക്കും. പാ​സ്​​വേ​ഡി​ന്‍റെ ശ​ക്തി അ​തി​ന്‍റെ ദൈ​ര്‍ഘ്യ​ത്തി​ലും സ​ങ്കീ​ര്‍ണ​ത​യി​ലു​മാ​ണ്. കു​റ​ഞ്ഞ​ത് 12 അ​ക്ഷ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന വ​ലി​യ അ​ക്ഷ​ര​ങ്ങ​ള്‍, ചെ​റി​യ അ​ക്ഷ​ര​ങ്ങ​ള്‍, അ​ക്ക​ങ്ങ​ള്‍, പ്ര​ത്യേ​ക ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച പാ​സ്​​വേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ഇ​ത്ത​ര​ത്തി​ലു​ള്ള പാ​സ്​​വേ​ഡു​ക​ള്‍ ‘ബ്രൂ​ട്ട്-​ഫോ​ഴ്സ്’ ഹാ​ക്കി​ങ്​ ശ്ര​മ​ങ്ങ​ളെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു. പാ​സ്​​വേ​ഡു​ക​ളും ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ളും തി​ക​ച്ചും സ്വ​കാ​ര്യ​മാ​ക്കു​ന്ന​തി​ന് ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. സു​ഹൃ​ത്തു​ക്ക​ള്‍, സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​മാ​യി സ​ന്ദേ​ശ​ങ്ങ​ളി​ലും ഇ-​മെ​യി​ലു​ക​ളി​ലൂ​ടെ​യും ലോ​ഗി​ന്‍ വി​വ​രം പ​ങ്കു​വെ​ക്കാ​തി​രി​ക്ക​ണ​മെ​ന്നും റാ​ക് പൊ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്നു. വെ​ബ് സൈ​റ്റു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കി മാ​ത്രം അ​തി​ല്‍ പ്ര​വേ​ശി​ക്കു​ക.

വെ​ബ് വി​ലാ​സ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് സു​ര​ക്ഷ സൂ​ച​ന​ക​ള്‍ ശ്ര​ദ്ധാ​പൂ​ര്‍വം പ​രി​ശോ​ധി​ക്കു​ന്ന​ത് സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ക്ക് ത​ട​യി​ടു​ന്ന​തി​ന് സ​ഹാ​യി​ക്കും. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ഒ​രേ പാ​സ്​​വേ​ഡ്​ ആ​വ​ര്‍ത്തി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ഒ​രു അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ല്‍ അ​തേ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ-​മെ​യി​ല്‍, ബാ​ങ്കി​ങ്, സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ന്‍ കു​റ്റ​വാ​ളി​ക​ള്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. വി​ശ്വ​സ​നീ​യ​മാ​യ പാ​സ്​​വേ​ഡ്​ മാ​നേ​ജ​ര്‍ ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ സു​ര​ക്ഷി​ത പാ​സ്​​വേ​ഡു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് സ​ഹാ​യി​ക്കും. ശ​ക്ത​മാ​യ പാ​സ്​​വേ​ഡു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തി​നും പാ​സ്​​വേ​ഡ്​ മാ​നേ​ജ​ര്‍ ആ​പ്പു​ക​ള്‍ ഉ​പ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Cyber ​​fraud; Advice to strengthen passwords

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.