അക്കാഫ് സ്പോർടെക്സ് പോസ്റ്റർ പ്രകാശനം ഐ.എം. വിജയൻ നിർവഹിക്കുന്നു
ദുബൈ: അക്കാഫ് അസോസിയേഷൻ വിവിധ കോളജ് അലുമ്നി അംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കായിക മേളയായ ‘സ്പോർടെക്സ് 26’ന്റെ പോസ്റ്റർ പ്രകാശനം നടന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം വിജയൻ പോസ്റ്റർ പ്രകാശനം ചെയ്തു.
കായിക രംഗത്ത് സൗഹൃദവും സാഹോദര്യവും വളർത്തുക, അലുമ്നി അംഗങ്ങൾക്കിടയിൽ കൂട്ടായ്മയും ആരോഗ്യബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 15നു ദുബൈ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ അക്കാഫ് അസോസിയേഷൻ ‘സ്പോർടെക്സ് 26’ സംഘടിപ്പിക്കുന്നത്.
വിവിധ കോളജുകളെ പ്രതിനിധാനംചെയ്തുള്ള ടീമുകൾ പങ്കാളികളാകുന്ന സ്പോർട്സ് മേളയിൽ ഫുട്ബാൾ, ക്രിക്കറ്റ് ഉൾപ്പെടെ നിരവധി കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കായിക മത്സരങ്ങൾ സമൂഹത്തിൽ ഐക്യവും സൗഹൃദവും സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ഐ.എം. വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടികൾ യുവതലമുറക്കും അലുമ്നി സമൂഹത്തിനും മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിൻസന്റ് വലിയ വീട്ടിൽ, സി.എൽ മുനീർ, സ്പോർടെക്സ് ജനറൽ കൺവീനർ കെ.എ. രമേഷ്, കോഓഡിനേറ്റർമാരായ സി.പി.കെ. മുഹമ്മദ്, സ്റ്റീഫൻ ജോസഫ്, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.