ക​ല്‍ബ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ള്‍ച​റ​ല്‍ ക്ല​ബി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ല്‍നി​ന്ന്

മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം: സി.​എ​ക്സ്‌. ആ​ന്‍റ​ണി നാ​ട്ടി​ലേ​ക്ക്

ക​ല്‍ബ: നീ​ണ്ട 31 വ​ര്‍ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട​പ​റ​ഞ്ഞ് എ​റ​ണാ​കു​ളം വൈ​പ്പി​ന്‍ സ്വ​ദേ​ശി സി.​എ​ക്സ്‌. ആ​ന്‍റ​ണി നാ​ട്ടി​ലേ​ക്ക്. 1994 ഡി​സം​ബ​ര്‍ 19നാ​യി​രു​ന്നു പ്ര​വാ​സ​ത്തി​ന്‍റെ തു​ട​ക്കം. ക​ല്‍ബ​യി​ല്‍ ഷാ​ര്‍ജ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍ ക്വാ​ളി​റ്റി ക​ൺ​ട്രോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഡി​സാ​ലി​നേ​ഷ​ന്‍ കെ​മി​സ്റ്റാ​യി​രു​ന്നു. ജ​നു​വ​രി 12ന് ​ജോ​ലി​യി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന​തു​വ​രെ ഇ​തേ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു. പ്ര​വാ​സം തു​ട​ങ്ങി​യ​ത് മു​ത​ൽ​ത​ന്നെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു ആ​ന്‍റ​ണി. 1996 മു​ത​ല്‍ ക​ല്‍ബ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ള്‍ച​റ​ല്‍ ക്ല​ബി​ന്‍റെ അം​ഗ​മാ​യ ആ​ന്‍റ​ണി ക്ല​ബി​ന്‍റെ സ്പോ​ര്‍ട്സ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. കൂ​ടാ​തെ സേ​വ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി 2015 മു​ത​ല്‍ 2021 വ​രെ​യും ഫു​ജൈ​റ ക​ത്തോ​ലി​ക് മ​ല​യാ​ളം ക​മ്യൂ​ണി​റ്റി ജ​ന​റ​ല്‍സെ​ക്ര​ട്ട​റി​യാ​യി 2015 മു​ത​ല്‍ 2017 വ​രെ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

ക​ല്‍ബ ഏ​രി​യ​യി​ല്‍ പ്ര​വാ​സി ഇ​ന്ത്യ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കൈ​ര​ളി അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക​ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​റും ആ​യി​രു​ന്നു ആ​ന്‍റ​ണി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഷാ​ര്‍ജ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ര്‍ അ​തോ​റി​റ്റി-​ക​ല്‍ബ, ക​ല്‍ബ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ൾ​ച​റ​ല്‍ ക്ല​ബ്‌, കൈ​ര​ളി ക​ൾ​ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, സേ​വ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍, ക​ല്‍ബ കെ.​എം.​സി.​സി എ​ന്നി​വ​ര്‍ ആ​ന്‍റ​ണി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ഭാ​ര്യ മി​നി മ​രി​യ ആ​ന്‍റ​ണി 1992 മു​ത​ല്‍ 2022 വ​രെ ക​ല്‍ബ ഹോ​സ്പി​റ്റ​ലി​ല്‍ ന​ഴ്സാ​യി​രു​ന്നു.

എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​യ മൂ​ത്ത​മ​ക​ള്‍ അ​നീ​റ്റ മ​രി​യ ദു​ബൈ​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ വി​ദ്യാ​ര്‍ഥി റി​ക്രൂ​ട്ട​ർ ആ​യും എം.​എ ഇം​ഗ്ലീ​ഷ്​ ബി​രു​ദ​ധാ​രി​യാ​യ ഇ​ള​യ മ​ക​ള്‍ അ​മൃ​ത വി​ക്ടോ​റി​യ ല​ണ്ട​നി​ല്‍ അ​ധ്യാ​പി​ക​യാ​യും ജോ​ലി​ചെ​യ്യു​ന്നു. ക​ല്‍ബ സോ​ഷ്യ​ല്‍ ക്ല​ബി​നും ക​ല്‍ബ​യി​ലെ മ​ല​യാ​ളി​ക​ളി​ലും ഒ​രു​പാ​ട് ഓ​ര്‍മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും ബാ​ക്കി​വെ​ച്ചു​കൊ​ണ്ടാ​ണ് ആ​ന്‍റ​ണി​യും ഭാ​ര്യ മി​നി മ​രി​യ ആ​ന്‍റ​ണി​യും പ്ര​വാ​സ​ത്തോ​ട് യാ​ത്ര​പ​റ​യു​ന്ന​ത്.  

Tags:    
News Summary - A three-decade-long exile: C.X. Antony returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.