ദുബൈ: വാട്സ്ആപ്പിലൂടെ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത അറബ് പൗരനോട് 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി. വ്യക്തിപരമായ ഭിന്നതകളെ തുടന്നാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായത്.
ഇതോടെ അറബ് പൗരന് പരാതിക്കാരനെ വാട്സ്ആപ്പിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനുപിന്നാലെ പരാതിക്കാരന് പരാതി നല്‍കുകയും ചെയ്തു. ദുബൈ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും 5000 ദിര്‍ഹം പിഴ ചുമത്തുകയും കുറ്റകൃത്യം നടത്തിയ ഉപകരണം പിടിച്ചെടുക്കാനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഉത്തരവിടുകയും ചെയ്തു.
തുടർന്ന് പരാതിക്കാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. സിവില്‍ കോടതിയാണ് പ്രതിയോട് പരാതിക്കാരന് 40,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. നഷ്ടപരിഹാര തുക നല്‍കുന്നതുവരെ ഇതിന്റെ അഞ്ചുശതമാനം പലിശയും പരാതിക്കാരന്റെ കോടതിച്ചെലവും വഹിക്കാന്‍ സിവില്‍ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.