യു.എ.ഇ ആരോഗ്യമന്ത്രാലയം രണ്ടു മരുന്നുകൾ പിൻവലിച്ചു

ദു​ബൈ: നെ​ഞ്ചെ​രി​ച്ചി​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടു മ​രു​ന്നു​ക​ൾ യു.​എ.​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ച്ചു. പ്രോ​ട്ടോ​ൺ എ​ന്ന മ​രു​ന്നി​െൻറ 40 മി​ല്ലി​ഗ്രാം, 20 മി​ല്ലി​ഗ്രാം ഇ.​സി ഗു​ളി​ക​ക​ളാ​ണ് ഉ​ട​ൻ വി​പ​ണി​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ട​ത്. ഇൗ ​ഗു​ളി​ക​ക​ൾ​ സ്​​ഥി​ര​മാ​യി ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ ഡേ​ക്​​ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ക​രം മ​രു​ന്നു​ക​ൾ കു​റി​ച്ചു​വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ശ്ചി​ത ഗു​ണ​നി​ല​വാ​രം പു​ല​ർ​ത്തു​ന്നി​ല്ല എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സൗ​ദി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ അ​പ്ലി​യ​ൻ​സ​സ്​ കോ​ർ​പ​റേ​ഷ​നാ​ണ്​ (സ്​​പി​മാ​കോ)​ പ്രോ​േ​ട്ടാ​ൺ ഗു​ളി​ക ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. വ​യ​റ്റി​ലെ ആ​സി​ഡി​െൻറ അ​ള​വ്​ കു​റ​ച്ച്​ നെ​ഞ്ചി​രി​ച്ചി​ൽ നി​യ​ന്ത്രി​ക്കു​ന്ന മ​രു​ന്നാ​ണി​ത്. നേ​ര​ത്തേ സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ് അ​തോ​റി​റ്റി ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. മ​രു​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഗ​ൾ​ഫ്​ ആ​രോ​ഗ്യ സ​മി​തി​യും നേ​ര​േ​ത്ത തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. യു.​എ.​ഇ വി​പ​ണി​യി​ൽ​നി​ന്ന്​ ഗു​ളി​ക​ പൂ​ർ​ണ​മാ​യും നീ​ക്കാ​ൻ വി​ത​ര​ണ​ക്കാ​രാ​യ സി​റ്റി മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ൽ നി​ല​വി​ലു​ള്ള​വ വി​ത​ര​ണ​ക്കാ​ർ​ക്ക്​ തി​രി​ച്ചു​ന​ൽ​ക​ണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.