മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സിന്‍റെ 400ാമത്തെ ഷോറൂം നോയിഡയിലെ സെക്ടര്‍ 18ൽ ഗ്രൂപ്​ ചെയർമാൻ എം.പി അഹമ്മദ് നിര്‍വ്വഹിക്കുന്നു. മലബാര്‍ ഗ്രൂപ് ഇന്ത്യാ ഓപറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, ഗ്രൂപ് സി.എം.ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, നോര്‍ത്ത് റീജനല്‍ ഹെഡ് എന്‍.കെ ജിഷാദ്, മറ്റ് മാനേജ്‌മെന്‍റ്​ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം

മലബാര്‍ ഗോള്‍ഡ് ഷോറൂമുകളുടെ എണ്ണം 400 കടന്നു

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു. നോയിഡയിലെ സെക്ടര്‍ 18ലാണ് 400ാമത്തെ ഷോറൂം ആരംഭിച്ചത്. ഷോറൂമിന്‍റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് നിർവഹിച്ചു. മലബാര്‍ ഗ്രൂപ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, ഗ്രൂപ് സി.എം.ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ സിറാജ്, നോര്‍ത്ത് റീജനല്‍ ഹെഡ് എന്‍.കെ ജിഷാദ്, മറ്റ് മാനേജ്‌മെന്‍റ്​ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലുടനീളവും ആഗോളതലത്തിലും മലബാര്‍ ഗോള്‍ഡ് ആന്‍റ്​ ഡയമണ്ട്‌സിന്‍റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാർ ഗ്രൂപ് മുന്നോട്ട് പോകുന്നത്. നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 63,000 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സമീപ ഭാവിയില്‍ വിറ്റുവരവ് 78,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ്​ ലക്ഷ്യം.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും മൂന്ന്​ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് 60 ഷോറൂമുകള്‍ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നു. മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള മാനേജ്‌മെന്‍റ്​ ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍റ്​ ഡയമണ്ട്‌സിന്റെ 400ാമത് ഷോറൂം നോയിഡയില്‍ ആരംഭിക്കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.

Tags:    
News Summary - The number of Malabar Gold showrooms has crossed 400

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.