Posted On
date_range Updated On
date_range മൊഡേണ വാക്സിൻ 93 ശതമാനം ഫലപ്രദമെന്ന്
ദുബൈ: യു.എ.ഇ ഏറ്റവും ഒടുവിൽ അനുമതി നൽകിയ മൊഡേണ വാക്സിൻ 93 ശതമാനം ഫലപ്രദമാണെന്ന് പഠനം. യു.എ.ഇയിൽ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം വരെ 93 ശതമാനം ഫലപ്രദമായിരിക്കുമെന്നാണ് വിലയിരുത്തൽ. ജൂണിലാണ് യു.എ.ഇ മൊഡേണ വാക്സിെൻറ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കൂടുതൽ വാക്സിൻ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
യു.എസിൽ പ്രായപൂർത്തിയായവർക്ക് ഡിസംബറിൽ മൊഡേണ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. യു.എ.ഇ ഉൾപ്പെടെ 50ഒാളം രാജ്യങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.