ഗ്ലോബൽ വില്ലേജ്​ ഇന്നും​ പ്രവർത്തിക്കില്ല

ദുബൈ: സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ദുബൈയിലെ പ്രധാന ടൂറിസ്റ്റ്​ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജ്​ മാർച്ച്​ എട്ടിന്​ പ്രവർത്തിക്കില്ല. വീണ്ടും തുറക്കുന്ന തീയതി സംബന്ധിച്ച വിവരങ്ങൾക്കായി ഔദ്യോഗിക വെബ്​സൈറ്റോ സമൂഹ മാധ്യമ എകൗണ്ടുകളോ പരിശോധിക്കാമെന്ന്​ അധികൃതർ അറിയിച്ചു. ഐൻ ദുബൈ, ദുബൈ പാർക്സ്​ ആൻഡ്​ റിസോർട്ട്​സും സുരക്ഷ കാരണങ്ങളാൽ ഞായറാഴ്ച അടിച്ചിടുമെന്ന്​ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്​.

നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സുരക്ഷ മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്​ പൊതുജനങ്ങളോട്​ അധികൃതർ അഭ്യർഥിച്ചു. അപകട സമയങ്ങളിൽ വീടുകളിൽ നിന്ന്​ പുറത്തിറങ്ങരുതെന്നും സംഭവം പകർത്തുന്നതിനായി വാഹനങ്ങൾ നിർത്തരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഇത്തരം പ്രവൃത്തികൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും.

Tags:    
News Summary - Global Village will not operate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.