അബൂദബി: നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഇൻഷുറൻസ് കമ്പനിയുടെ അനുമതി യു.എ.ഇ. സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) റദ്ദക്കി. സ്മാർട്ട് ആൻഡ് സെക്യൂർ എന്ന ഇൻഷുറൻസ് ഏജൻസിയുടെ പ്രവർത്തന അനുമതിയാണ് റദ്ദാക്കിയത്. നിയമലംഘനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്. ഇൻഷുറൻസ് വ്യവസായത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വകുപ്പനുസരിച്ചാണ് നടപടി സ്വീകരിച്ചത്. സി.ബി.യു.എ.ഇയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പരിശോധനകൾ നടത്തുന്നുണ്ട്. ഇൻഷുറൻസ് വ്യവസായത്തിന്റെയും യു.എ.ഇ. യിലെ സാമ്പത്തിക സംവിധാനങ്ങളുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കാനാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.