ഇൻകാസ് യു.എ.ഇ ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച
വെയ്റ്റ് ലോസ് പ്രചാരണ പരിപാടി
ദുബൈ: ഇൻകാസ് യു.എ.ഇ ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റി ‘ഹെൽത്തി യു ചലഞ്ച് 2025’ എന്ന പേരിൽ വെയ്റ്റ് ലോസ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. കൺവീനർ ഷാജി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. റാശിദ് ആശുപത്രിയിലെ പ്രമുഖ പ്ലാസ്റ്റിക് സർജനും ഡെർമറ്റോളജിസ്റ്റുമായ ഡോ. സഹ്റ റിഫായി ഉദ്ഘാടനം ചെയ്തു. നാഷനൽ ജനറൽ സെക്രട്ടറി സഞ്ജു പിള്ള ആമുഖ പ്രസംഗം നടത്തി. ഗുരു മണിലാൽ, ഡോ. അനൂപ് ഫ്രാൻസിസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജി എസ്. നായർ, ജനറൽ സെക്രട്ടറിമാരായ ഷിജി അന്ന ജോസഫ്, സി.എ. ബിജു, ബി.എ. നാസർ, സെക്രട്ടറിമാരായ അഷറഫ് കരുനാഗപ്പള്ളി, പ്രജീഷ്, ഡോ. റെനീഷ് രഞ്ജിത്, ദുബൈ സ്റ്റേറ്റ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബാലകൃഷ്ണൻ ആറ്റിപ്ര, വൈസ് പ്രസിഡന്റ് പ്രദീപ് കോശി, തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമോൻ, സഹദ് ഇല്യാസ് എന്നിവർ ആശംസകൾ നേർന്നു. ആയുർ മിനാർ ആയുർവേദ സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതിക്ക് ആയുർ മിനാർ ആയുർവേദ മെഡിക്കൽ സെന്റർ ചെയർമാനും ഹെൽത്ത് ആൻഡ് വെൽനെസ് കോ ഓഡിനേറ്ററുമായ സെബാസ്റ്റ്യൻ ജോസഫ് സ്വാഗതവും ഇൻകാസ് നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ബിനു പിള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.