Posted On
date_range Updated On
date_range യു.എ.ഇ പ്രധാനമന്ത്രിയുടെ ‘എഡ്ജ് ഓഫ് ലൈഫ്’ ക്യാമ്പയിന് പിന്തുണ; പ്രത്യേക നമ്പർ പ്ലേറ്റ് ലേലം ഏഴിന്
ദുബൈ: ലോകത്താകമാനം കുട്ടികളിലെ പട്ടിണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ് ’ ക്യാമ്പയിന് പിന്തുണയുമായി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ഓക്ഷനുമായി കൈകോർത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ഇ ആൻഡ്, ഡു എന്നിവയുടെ പിന്തുണയോടെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് (എം.ബി.ആർ.ജി.ഐ) ആണ് ലേലം സംഘടിപ്പിക്കുന്നത്.
മാർച്ച് ഏഴിന് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടക്കുന്ന ലേലത്തിൽ 20 നമ്പറുകളാണ് വിൽപനക്കുണ്ടാവുക. ഡിഡി6, ഡിഡി16, ഡിഡി30, ഡിഡി99, ഡിഡി999, ഡിഡി7000, ഡിഡി22222 എന്നിവയാണ് ഈ നമ്പറുകൾ. ഇത് കൂടാതെ ഇ ആൻഡിന്‍റെയും ഡുവിന്‍റെയും 10 പ്രീമിയം മൊബൈൽ നമ്പറുകളും ലേലം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.