അബൂദബി: മുസഫ ദേവാലയാങ്കണത്തില്‍ മാര്‍ത്തോമ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം സമാപിച്ചു. രാവിലെ നടന്ന ആരാധനക്കും ആദ്യഫല സമര്‍പ്പണത്തിനും ശേഷമാണ് വിളവെടുപ്പുത്സവത്തിന് തുടക്കമായത്. വൈകീട്ട് വര്‍ണാഭമായ വിളംബരഘോഷയാത്രയോടെ കൊയ്ത്തുത്സവത്തിന്റെ പ്രധാനപരിപാടികള്‍ ആരംഭിച്ചു. പൊതുസമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ജിജോ സി. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, ജനറല്‍ കണ്‍വീനര്‍ ഇ.ജെ. ഗീവര്‍ഗീസ്, ജോയന്റ് ജനറല്‍ കണ്‍വീനര്‍ ബെന്‍ എബി തോമസ്, സെക്രട്ടറി മാത്യു ജോര്‍ജ്, ട്രസ്റ്റിമാരായ വര്‍ഗീസ് മാത്യു (ഷിബു), എബി ജോണ്‍, അത്മായശുശ്രൂഷകന് ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ഗായിക അഞ്ജു ജോസഫ്, ഗായകന് ബിജു കളീക്കല്‍ തുടങ്ങിയവരുടെ സംഗീത നിശ, എസ് ബാന്‍ഡ് ഒരുക്കിയ വാദ്യസംഗീതം, ആര്‍ട്സ് ഓഫ് അബൂദബി ഓര്‍ക്കെസ്ട്രയുടെ സംഗീത വിസ്മയം എന്നിവ ഒത്തുചേര്‍ന്നതോടെ മിഴിവ് 2025 പരിപാടി സംഗീതസാന്ദ്രമായി. മാര്‍ഗംകളി, ഫോക്ക് ഡാന്‍സ് തുടങ്ങിയ പാരമ്പര്യകലാരൂപങ്ങളും നടന്നു.
അമ്പതില്പരം സ്റ്റാളുകളിലായി കേരളത്തിന്റെ രുചിവൈവിധ്യം പകരുന്ന വിഭവങ്ങള്‍ക്ക് പുറമെ, വിവിധങ്ങളായ കൗണ്ടറുകളും തയാറാക്കിയിരുന്നു. യുവജനസഖ്യം ഒരുക്കിയ തട്ടുകട, ആകര്‍ഷകമായ അലങ്കാരച്ചെടികള്‍, ഉപകാരപ്രദമായ നിത്യോപയോഗ സാധനങ്ങള്‍, എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന വിനോദമത്സരങ്ങളും വേറിട്ട അനുഭവമായി.
ജിജു കെ. മാത്യു, ഷാജി പി.എസ്, സുമ ബിജു, സുനില്‍ തോമസ്, സന്തോഷ് പി വര്‍ഗീസ്, മനോജ് വൈ. സക്കറിയ, അജു പി. ജെയിംസ്, ബിജു വര്‍ഗീസ്, വര്‍ഗീസ് മാത്യു (ഷിബു), സുജ മെജോ, തോമസ് ടി. കോശി, അഡ്വ. സില്‍സി റേച്ചല്‍ സാമുവല്‍, ജോണ്സണ് ടി സാമുവല്‍, അനു അച്ചന്‍കുഞ്ഞ്, അലന് വി മാത്യു, വര്‍ഗീസ് മാത്യു, ഡോ. നിമ്മി ജോര്‍ജ്, മോന് മാത്യു ഫിലിപ്പ്, ലിബിന് ജോണ്‍ ഡാനിയേല്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ കണ്‍വീനർമാരായ വിവിധ കമ്മിറ്റികളാണ് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.