ജനക്ഷേമവും വികസനവും മുൻ നിർത്തിയുള്ള ബജറ്റെന്ന്​ എം.എ. യൂസുഫലി

ദുബൈ: സംസ്​ഥാന ബജറ്റ് സാർവജന ക്ഷേമവും വികസനവും മുൻ നിർത്തിയുള്ള ബജറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികൾ മറികടക്കാനുള്ള പ്രായോഗിക നി​ർദേശങ്ങളാണ്​ ബജറ്റിലുള്ളത്​. ആരോഗ്യ മേഖലക്ക് നൽകുന്ന ഊന്നൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.

പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രത്യേക വായ്​പാ പദ്ധതി ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് ആശ്വാസമേകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികൾക്ക്  സൗജന്യ വാക്സിൻ ഉറപ്പ് വരുത്തുന്ന നടപടികൾ പ്രശംസനീയമാണ്.

പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നൽകിയതും ജനങ്ങളിൽ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Tags:    
News Summary - The budget is aimed at public welfare and development. says MA Yusufali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.