ലിവ ഈന്തപ്പഴോത്സവ നഗരിയിലെ കാഴ്​ച 

ലിവ ഈന്തപ്പഴോത്സവത്തിന് തുടക്കം

അബൂദബി: കൾചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്​റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമ അബൂദബിയിലെ ലിവ നഗരത്തിൽ 17ാമത് ഈന്തപ്പഴോത്സവത്തിന് തുടക്കം.

ഈ മാസം 25 വരെ നീളുന്ന വാർഷികോത്സവത്തിൽ കർഷകർക്ക് ആധുനിക കാർഷിക രീതികൾ പരിചയപ്പെടുത്തുകയും ഉയർന്ന നിലവാരമുള്ള ഈന്തപ്പഴം ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ കാട്ടിക്കൊടുക്കുകയും ചെയ്യും. അറഫ, ഈദ് അൽ അദ്ഹ ദിവസങ്ങളിലൊഴികെ രണ്ട് ഘട്ടങ്ങളിലായാണ് ഈ വർഷത്തെ ഫെസ്​റ്റിവൽ. ജൂലൈ 15 മുതൽ 18 വരെയും തുടർന്ന് 22 മുതൽ 25 വരെയുമാണ് ഫെസ്​റ്റിവൽ നഗരി തുറക്കുക.

കോവിഡ് പ്രതിരോധ മുൻകരുതലി​െൻറ ഭാഗമായി ഈ വർഷം ഈന്തപ്പഴോത്സവ നഗരിയിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്കും 48 മണിക്കൂർ മുമ്പുള്ള പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് ഫലം അൽ ഹുസ്​ൻ ആപ്പിൽ കാണിക്കുന്നവർക്കും മാത്രമാണ് പ്രവേശനം. ഉത്സവ നഗരിയിലെ പ്രധാന പരിപാടി മികച്ച ഈന്തപ്പഴത്തിനുള്ള മത്സരമാണ്. ഈന്തപ്പന കൃഷി സംബന്ധിച്ച പ്രഭാഷണങ്ങൾ, കവിത സായാഹ്നങ്ങൾ, കാർഷിക ഉപകരണ പ്രദർശനം, ഇൗന്തപ്പന മരത്തിൽനിന്നുള്ള കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും ഫെസ്​റ്റിവൽ നഗരിയിൽ നടക്കും.അബൂദബി നഗരത്തിൽനിന്ന് 216 കിലോമീറ്റർ അകലെയാണ് ഫെസ്​റ്റിവൽ നടക്കുന്ന ലിവ നഗരം.

യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാ​െൻറ രക്ഷകർതൃത്വത്തിലാണ് ഫെസ്​റ്റിവൽ.

Tags:    
News Summary - The beginning of the Liwa date Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.